മഞ്ജുവിന്റെ ആ സ്വപ്നം ഒരിക്കലും നടക്കില്ല, നായകനാവാനില്ലെന്ന നിലപാടിൽ മമ്മുട്ടി . . !

കൊച്ചി : മമ്മുട്ടിയുടെ നായികയാവാനുള്ള മഞ്ജു വാര്യരുടെ മോഹം സ്വപ്നമായി തന്നെ അവശേഷിക്കും.

തല്‍ക്കാലം താന്‍ മഞ്ജുവിന്റെ നായകനാവാന്‍ ആഗ്രഹിക്കുന്നില്ലന്ന ഉറച്ച നിലപാടിലാണ് മെഗാസ്റ്റാറെന്നാണ് സൂചന.

അടുത്തയിടെ പുറത്തിറങ്ങിയ പ്രമുഖ മാഗസിനില്‍ മമ്മുട്ടിയുടെ കൂടെ അഭിനയിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും മഞ്ജു പറഞ്ഞിരുന്നു.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് തുറന്നുപറഞ്ഞ മഞ്ജു, അഭിനയ രംഗത്തേക്ക് കടന്നുവന്ന ആദ്യ നാളുകളില്‍ തന്നെ മനസില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു ഇതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അത് നടക്കാതെ പോയി. പെട്ടന്നുള്ള വിവാഹവും അഭിനയ ജീവിതത്തിന് താത്കാലിക വിരാമമായതുമാണ് അതിന് കാരണമായിരുന്നത്.

എന്നാല്‍ പിന്നീട് സിനിമയിലേക്ക് മടങ്ങിവന്നപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാമെന്ന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു. എന്നാല്‍ ഇപ്പോഴും അത് ആഗ്രഹമായി നിലനില്‍ക്കുകയാണ്. മമ്മൂക്ക എന്ന മഹാനടനൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായി അവശേഷിക്കുകയാണ്.

തനിക്കും മമ്മൂട്ടിക്കും ഒരുമിച്ചഭിനയിക്കാന്‍ പറ്റുന്ന സിനിമയുമായി ആരെങ്കിലും സമീപിക്കണമെന്നും ആഗ്രഹമുണ്ട്. ആരെങ്കിലും അങ്ങനെയൊരു സിനിമ സൃഷ്ടിക്കട്ടെയെന്നും കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂട്ടി നല്‍കട്ടെയെന്നും മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഈ അഭിമുഖം ശ്രദ്ധയില്‍പ്പെടുത്തിയ അടുപ്പക്കാരോടാണ് താന്‍ ഇപ്പോള്‍ ആ കാര്യത്തെ കുറിച്ച് ആലോചിക്കുന്നുപോലുമില്ലന്ന മറുപടി മമ്മുട്ടി പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

മോഹന്‍ലാലിന്റെ നായികയായി ഇതിനകം തന്നെ നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ മഞ്ജു ഇപ്പോള്‍ വീണ്ടും ‘ഒടിയനില്‍’ ലാലിന്റെ നായികയായി വീണ്ടും അഭിനയിച്ച് വരികയാണ്.

ദിലീപുമായി ബന്ധം വേര്‍പിരിഞ്ഞ ശേഷം സിനിമാ മേഖലയില്‍ സജീവമായ മഞ്ജുവിനെ, തന്ത്രപരമായി പല ഓഫറുകള്‍ വന്നിട്ടും മമ്മുട്ടി ഒഴിവാക്കുകയായിരുന്നുവെന്നാണ് സിനിമാരംഗത്തെ അണിയറ സംസാരം.

ദിലീപുമായി ഏറെ അടുപ്പമുള്ള മമ്മുട്ടി ഇത്തരമൊരു തീരുമാനമെടുത്തതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

സിനിമയുടെ ക്ലൈമാക്‌സിനെ വെല്ലുന്ന രൂപത്തില്‍ നടന്ന ദിലീപ്-കാവ്യ വിവാഹത്തില്‍ ഏറെ ശ്രദ്ധേയമായതും മമ്മുട്ടിയുടെ സാന്നിധ്യമായിരുന്നു.

മലയാള സിനിമാ മേഖലയില്‍ എല്ലാ മേഖലയിലും ആധിപത്യം മമ്മുട്ടി-ദിലീപ് വിഭാഗത്തിനാണ് എന്നത് പരസ്യമായ രഹസ്യമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ വിരലെണ്ണാവുന്ന ചിലര്‍ ഒഴിച്ചാല്‍ വേറെ ആരും ദിലീപിനെതിരെ രംഗത്ത് വരാത്തതിന് പിന്നിലും ഈ ആധിപത്യമുണ്ട്.

പൃഥ്വിരാജിനൊപ്പം ശക്തമായി നിലകൊണ്ട യുവ നടന്‍ ആസിഫ് അലി പിന്നീട് നിലപാട് മാറ്റിയതും, താര സംഘടനയായ ‘അമ്മയുടെ’ നേതൃത്വം മാറണമെന്ന് ആഗ്രഹിച്ച പൃഥ്വിരാജിന് പോലും പിന്നീട് നേതൃത്വം മാറേണ്ടതില്ലന്ന് പറയേണ്ടി വന്നതും തങ്ങളുടെ താല്‍പ്പര്യം നടക്കില്ലന്ന് ബോധ്യമായ പശ്ചാതലത്തിലാണ്.

ദിലീപ് പുറത്തു വന്നാല്‍ ഉടന്‍ അദ്ദേഹത്തെ ഒഴിവാക്കിയ എല്ലാ സിനിമാ സംഘടനകളും തിരിച്ചെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ സിനിമാ ലോകത്തിന് പുതിയ പ്രതീക്ഷ ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട് : സൗമ്യ രഞ്ജിത്ത്

Top