അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തും; രാജ്‌നാഥ് സിംഗ്

കോട്ടയം: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ശബരിമ വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. ആചാരങ്ങള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നും ക്ഷേത്രങ്ങളുടെ ഭരണം രാഷ്ട്രീയക്കാരില്‍ നിന്ന് മാറ്റി വിശ്വാസികളെ ഏല്‍പ്പിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ലൗ ജിഹാദിനെതിരെയും നിയമ നിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും കേരളത്തില്‍ വികസനം സാധ്യമാകുന്നില്ല. യുവാക്കള്‍ തൊഴിലില്ലാതെ അലയുന്ന അവസ്ഥയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ ഇതിനെല്ലാം സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലിപ്പോള്‍ യുഡിഎഫിനും എല്‍ഡിഎഫിനും ബദലായി ബിജെപി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

 

Top