ജാമിയ സംഘര്‍ഷം; പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം ജാമിയ മിലിയയിലെത്തി. പൊലീസ് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായാണ് ഈ സന്ദര്‍ശനം. ഡിസിപി രാജേഷ് ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പസിലെത്തിയത്. സംഘം മൂന്ന് മണിക്കൂറോളം കാമ്പസില്‍ ചെലവഴിച്ചു. ജാമിയയിലെ ഉദ്യോഗസ്ഥരുമായും വിദ്യാര്‍ഥികളുമായും സംവദിച്ചു.

സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരത്തിനിടെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെ ലൈബ്രറിയില്‍ വച്ച് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഡിസംബര്‍ 15ന് ലൈബ്രറിയിലെ ഒന്നാം നിലയിലെ എം.എ എം.ഫില്‍ സെക്ഷനിലാണ് പൊലീസ് ആക്രമണം നടത്തിയത്.

Top