ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; പ്രത്യേക അന്വേഷണ സംഘം യോഗം ചേരുന്നു

sreejith

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം യോഗം ചേരുന്നു. അന്വേഷണം എങ്ങനെ വേണം എന്നതു സംബന്ധിച്ച രൂപരേഖ യോഗത്തില്‍ തയാറാക്കും. തെളിവെടുപ്പിന്റെ ഭാഗമായി വരാപ്പുഴ പൊലീസ് സ്റ്റേഷനും മരിച്ച ശ്രീജിത്തിന്റെ വീടും ഐജി സന്ദര്‍ശിക്കും.

ആലുവ പൊലീസ് ക്ലബ്ബില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം. യോഗത്തിന് ശേഷം അന്വേഷണ സംഘം വാരാപ്പുഴയിലെത്തും. ശ്രീജിത്തിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വ്യാഴാഴ്ച കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Top