ഉത്ര കൊലക്കേസ് ; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും

കൊല്ലം: ഉത്ര കൊലപാതകത്തില്‍ മുഖ്യപ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കേസിലാണ് ചോദ്യം ചെയ്യല്‍.

രാവിലെ പത്ത് മണിയോടെ ഇരുവരോടും കൊട്ടാരക്കര ക്രൈബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടിടുണ്ട്. ഇത് മൂന്നാം തവണയാണ് ഇരുവരെയും പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്.

നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഇരുവരെയും ചോദ്യം ചെയ്യതിരുന്നു. വനിതാകമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗാര്‍ഹിക പീഡനത്തിന് സൂരജിന്റെ അമ്മക്കും സേഹാദരിക്കും എതിരെ കേസെടുത്തത്.

മേയ് 7ന് പുലര്‍ച്ചെയാണ് ഉത്ര അഞ്ചലിലെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാര്‍ച്ച് 2ന് ഭര്‍തൃവീട്ടില്‍ വച്ചും പാമ്പ് കടിയേറ്റിരുന്നു. തുടര്‍ച്ചയായുള്ള പാമ്പ് കടിയില്‍ സംശയം തോന്നി മാതാപിതാക്കള്‍ നല്‍കിയ പരാതിയോടെയാണ് കൊലപാതകമെന്നു തെളിഞ്ഞത്.

Top