പാക് സൈനികരുടെ രക്തം കൊണ്ട് ധീരരായ ജവാൻമാർക്ക് ‘ആദരാഞ്ജലി’യർപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകരുടെ ചോരക്ക് പാക് സൈനികരുടെ രക്തം കൊണ്ട് ‘ആദരാഞ്ജലിയര്‍പ്പിച്ച ‘ ഇന്ത്യന്‍ സൈന്യം രാജ്യത്തിന് ആവേശമായി.

ഇന്ത്യന്‍ സൈനികരെ പാക് സൈന്യം തലയറുത്ത് കൊന്നത് ചതിയിലൂടെയാണെങ്കില്‍ ഇന്ത്യ തിരിച്ചടിച്ചത് മുന്‍കൂട്ടി പ്രഖ്യാപിച്ചാണെന്നതും ശ്രദ്ധേയമാണ്.

അതിര്‍ത്തിയില്‍ സുരക്ഷാ സേനയും (ബിഎസ്എഫും) ആര്‍മിയും സംയുക്തമായി നടത്തിയ പരിശോധനക്കിടെ പാക്കിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നത്.

കൊല്ലപ്പെട്ട പ്രേം സാഗര്‍ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളാണ്. സേനയുടെ 22 സിഖ് റെജിമെന്റില്‍ ജവാനാണ് പരം ജീത് സിങ്ങ്.

മൃതശരീരം വികലമാക്കിയതോടൊപ്പം മൃതദേഹത്തില്‍ നിന്നും തല വെട്ടിമാറ്റിയും പാക് സൈന്യം കടുത്ത നെറികേട് കാട്ടി.

ഇതിനുള്ള തിരിച്ചടിയാണ് ഉടനെ തന്നെ ഇന്ത്യന്‍ സേന നല്‍കിയത്. രണ്ടു പേരുടെ ജീവനു പകരം എട്ടു പാക് സൈനികരുടെ ശരീരങ്ങള്‍ ചിതറി തെറിപ്പിച്ചാണ് ഇന്ത്യന്‍ സൈന്യം രോഷം തീര്‍ത്തത്.

മൂന്ന് പാക് സൈനിക പോസ്റ്റുകള്‍ പൂര്‍ണ്ണമായും ഇന്ത്യ തരിപ്പണമാക്കിയിട്ടുണ്ട്. പുറത്ത് വന്നതിലും അധികം നാശ നഷ്ടം പാക് സേനക്കുണ്ടായതായാണ് ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കൃഷ്ണ ഘട്ടി മേഖലയിലെ നിയന്ത്രണരേഖക്ക് സമീപമുള്ള പാക് സൈന്യത്തിന്റെ കൃപാന്‍, പിമ്പിള്‍ പോസ്റ്റുകളും തകര്‍ത്തവയില്‍പ്പെടും.

അതിര്‍ത്തിയില്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. നിയന്ത്രണരേഖ കടന്നിട്ടില്ലന്ന പാക് അവകാശവാദം തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കര്‍ സൈന്യത്തിന് രോഷം ശമിക്കും വരെ പ്രഹരിക്കാന്‍ പൂര്‍ണ്ണ അനുമതി നല്‍കിയിരിക്കുകയാണ്.

പാക് അതിര്‍ത്തി കടന്നും ഇന്ത്യ പ്രത്യോക്രമണം നടത്തിയതായും സൂചനകളുണ്ട്.

സൈനികരുടെ മൃതദേഹത്തോട് പോലും അനാദരവ് കാണിച്ച പാക് സേനയുടെ നടപടി ലോകരാജ്യങ്ങള്‍ക്കിടയിലും പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഇന്ത്യക്ക് ന്യായമായും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടിലാണ് പ്രമുഖ രാജ്യങ്ങള്‍

Top