ചൈനക്ക് ചുറ്റും ‘പത്മവ്യൂഹം’ തീർത്ത് ഇന്ത്യ, ബ്രഹ് മോസ് വിയറ്റ്നാമിന് നൽകി തിരിച്ചടിച്ചു

ന്യൂഡല്‍ഹി: രക്തരൂക്ഷിത പോരാട്ടങ്ങളാല്‍ ചുവന്ന, പോരാളികളുടെ നാടിനെ തന്നെ ചുവപ്പന്‍ രാജ്യത്തിനെതിരെ തിരിച്ച് ഇന്ത്യ..

ചൈനയുടെ ബദ്ധ വൈരികളായ വിയറ്റ്‌നാമിന് ഇന്ത്യയുടെ പോര്‍മുഖത്തെ വജ്രായുധമായ ബ്രഹ്മോസ് മിസൈലുകള്‍ നല്‍കി ചൈനയുടെ ഉറക്കം കെടുത്തിയിരിക്കുകയാണിപ്പോള്‍ ഇന്ത്യ.

ദോക് ലാമില്‍ ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്ന ചൈന ഏത് നിമിഷവും ആക്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കെ ഏറ്റവും തന്ത്രപരവും ശക്തവുമായ നിലപാട് ഇന്ത്യ സ്വീകരിച്ചത് സകലരെയും ഞെട്ടിച്ചിട്ടുണ്ട്.

ഇത്തരമൊരു നീക്കം ഒരിക്കലും ഈ അവസരത്തില്‍ ചൈന പോലും പ്രതീക്ഷിക്കാത്തതാണ്.

v 2

റഷ്യന്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് ഇന്ത്യയിലെ പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷനാണ് ബ്രഹ് മോസ് മിസൈല്‍ വികസിപ്പിച്ചത്.

ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗത്തില്‍ കുതിച്ച് ശത്രുവിന്റെ കപ്പലുകളും ടാങ്കുകളും അടക്കം സകലതും ചാരമാക്കാന്‍ ഈ മിസൈലുകള്‍ക്ക് കഴിയും.

ബ്രഹ് മോസ് മിസൈലുകളുടെ ശേഖരം വിയറ്റ്‌നാമിന് നല്‍കുന്നതിലൂടെ പാക്കിസ്ഥാനെ ഉപയോഗിച്ച് അതിര്‍ത്തിയില്‍ ‘സമ്മര്‍ദ്ദ’തന്ത്രം പയറ്റാനുള്ള നീക്കത്തെയാണ് ഇന്ത്യ പൊളിച്ചടക്കിയിരിക്കുന്നത്.

മാത്രമല്ല ഏത് തരം സൈനിക നീക്കം ചൈന ഇന്ത്യക്കെതിരെ നടത്തിയാലും ചൈനീസ് അതിര്‍ത്തികളില്‍ പ്രശ്‌നമുണ്ടാക്കാന്‍ വിയറ്റ്‌നാമും ജപ്പാനും വിചാരിച്ചാല്‍ എളുപ്പം കഴിയുകയും ചെയ്യും.

ദോക് ലാം വിഷയത്തില്‍ ഇതിനകം തന്നെ ജപ്പാന്‍ ഇന്ത്യയെ ശക്തമായി പിന്തുണച്ച് രംഗത്ത് വന്നുകഴിഞ്ഞു.

ഇതിനെതിരെ ചൈന പ്രതിഷേധമുയര്‍ത്തിയെങ്കിലും ജപ്പാന്‍ ശക്തമായ നിലപാട് തുടരുകയാണ്.

വിയറ്റ്‌നാമും ജപ്പാനും അടക്കം ഒരു ഡസനോളം രാജ്യങ്ങളുമായി അതിര്‍ത്തി തര്‍ക്കം നിലവില്‍ ചൈനക്കുണ്ട്. തര്‍ക്കമുള്ള ഈ രാജ്യങ്ങളാവട്ടെ ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളുമാണ്.

ചൈനക്ക് ചുറ്റം ശരിക്കും ഒരു ‘പത്മവ്യൂഹം’ ഇതു വരെ ‘സൈലന്റായി’ നിന്ന ഇന്ത്യ പതുക്കെ സൃഷ്ടിച്ചെടുക്കുകയായിരുന്നു എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

റഷ്യന്‍ നിര്‍മിത കിലോ – ക്ലാസ് അന്തര്‍വാഹിനികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിയറ്റ്‌നാം സൈനികര്‍ക്ക് വിശാഖപട്ടണത്ത് ഇന്ത്യ പരിശീലനം നല്‍കിയതും മിസോറോമില്‍ വച്ച് കാട്ടിലെ യുദ്ധമുറകള്‍ പരിശീലിപ്പിച്ച് വരുന്നതും ചൈനയെ ഏറെ പ്രകോപിപ്പിച്ചിരിക്കെയാണ് അത്യാധുനിക മിസൈലുകളും ഇന്ത്യ ഇപ്പോള്‍ കൈമാറിയിരിക്കുന്നത്.

v 1
പാക്കിസ്ഥാന് ആയുധങ്ങള്‍ വന്‍തോതില്‍ നല്‍കുന്ന ചൈനക്ക് അതേ നാണയത്തില്‍ തന്നെയുള്ള പകരം വീട്ടല്‍ കൂടിയാണിത്.

ചൈനയുടെ മൂക്കിന് താഴെ ബ്രഹ് മോസ് മിസൈല്‍ വിന്യസിക്കപ്പെടുന്നതില്‍ അപ്പുറം ഒരു വെല്ലുവിളി ആ രാജ്യത്തിന് ഇപ്പോള്‍ നേരിടാനില്ല.

യുദ്ധത്തില്‍ വിജയിക്കാന്‍ വന്‍ സൈനിക ശക്തി വേണ്ട പകരം ചങ്കുറപ്പ് മതിയെന്ന് സാമ്രാജ്യത്തെ ശക്തികളുടെ സേനക്ക് ശവപറമ്പ് തീര്‍ത്ത് ലോകത്തിന് കാണിച്ചു കൊടുത്തവരുടെ കയ്യില്‍ ബ്രഹ് മോസ് കിട്ടിയാലുള്ള അവസ്ഥ ചൈനയെ എന്തായാലും ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.

ഇന്ത്യയില്‍ നിന്നും ബ്രഹ് മോസ് മിസൈല്‍ വാങ്ങിയോ എന്ന ചോദ്യത്തിന് ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നത് സ്വയം പ്രതിരോധത്തിനാണെന്നും ഇന്ത്യാ- വിയറ്റ്‌നാം ബന്ധം മേഖലയിലെ സമാധാനാന്തരീക്ഷത്തിന് ഗുണം ചെയ്യുമെന്നുമാണ് വിയറ്റ്‌നാം വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

കൂടുതല്‍ ആയുധങ്ങള്‍ ഇനിയും വിയറ്റ്‌നാമിന് ഇന്ത്യ നല്‍കുമെന്നാണ് സൂചനകള്‍.

Top