നേട്ടങ്ങൾ നിരത്തി ഭരണ പക്ഷം, എതിർത്ത് പ്രതിപക്ഷം, പോരടിച്ച് സോഷ്യൽ മീഡിയയും !

തിരുവനന്തപുരം: വെല്ലുവിളികള്‍ക്കും ആരോപണങ്ങള്‍ക്കുമിടയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന പിണറായി സര്‍ക്കാര്‍ തന്ത്രപരമായ നീക്കത്തില്‍.

സര്‍ക്കാറിനെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന പ്രചരണങ്ങളെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച് പ്രതിരോധിക്കാനാണ് ശ്രമം. ഇതിന് പ്രധാനമായും സോഷ്യല്‍ മീഡിയയെയാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്.

ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംഘടിതമായ കടന്നാക്രമണം നടത്തുന്നത് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്താതിരിക്കാന്‍ വേണ്ടിയാണെന്നാണ് ഭരണപക്ഷം കരുതുന്നത്.

സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഇടതു അനുകൂലികളും തുടക്കമിട്ട പ്രചരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.

സര്‍ക്കാര്‍ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷ അനുകൂലികള്‍ കൂടി രംഗത്ത് വന്നതോടെ പിണറായി സര്‍ക്കാറിന്റെ കഴിഞ്ഞ കാലയളവ് ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ വാദപ്രതിപാദത്തിന്റെ ശക്തി കൂടാനാണ് സാധ്യത.

യുഡിഎഫ്-എല്‍ഡിഎഫ് ഭരണങ്ങളിലെ ഒരു വര്‍ഷത്തെ ഭരണ താരതമ്യവും കുറ്റകൃത്യങ്ങളുടെയും മറ്റും കണക്കുകളും നിരത്തിയാണ് ചര്‍ച്ച പൊടിപൊടിക്കുന്നത്.

ഏറ്റവും ഒടുവിലായി നടന്ന സംസ്ഥാന പൊലീസ് മേധാവി സെന്‍കുമാറിന്റെ ‘രണ്ടാം ഊഴം’ വരെ പ്രതിപക്ഷ അനുകൂലികള്‍ സര്‍ക്കാറിന്റെ പരാജയമായി എടുത്ത് കാട്ടുമ്പോള്‍ നേട്ടങ്ങളുടെ നീണ്ട ലിസ്റ്റ് തന്നെ ഇറക്കിയാണ് ഭരണപക്ഷം പ്രതിരോധിക്കുന്നത്.

ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്ന പ്രധാന നേട്ടങ്ങള്‍ :

1. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും നല്‍കാത്ത സാമൂഹ്യ നീതി കേരളത്തില്‍ .പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ജനസംഖ്യ ആനുപാതികമായി വിഭവ വിഭജനം. ജനസംഖ്യയില്‍ 9.1% വരുന്ന പട്ടികജാതിക്കാര്‍ക്ക് മൊത്തം പദ്ധതി അടങ്കലിന്റെ 9.81% വകയിരുത്തി.1.45% വരുന്ന പട്ടികവര്‍ഗക്കാര്‍ക്ക് 2.83% വകയിരുത്തി.

2. 1.4 ലക്ഷം പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യ കുടിശ്ശിക പൂര്‍ണ്ണമായി കൊടുത്തു തീര്‍ത്തു. 1537 പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്. പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളില്‍ 25% മുതല്‍ 100% വരെ വര്‍ദ്ധന.

3. 6 ലക്ഷത്തോളം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍. മുന്‍ സര്‍ക്കാര്‍ നടപ്പാക്കാതിരുന്ന കടാശ്വാസ പദ്ധതി നടപ്പിലാക്കുന്നതിനായി 89 കോടി രൂപ അനുവദിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗോത്രസാരഥി പദ്ധതിക്കായി 6.67 കോടി രൂപ ചെലവാക്കി.

4. 353 സ്‌കൂളുകളിലെ 12831 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗകര്യം നല്‍കി. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരമായി ജനനി ജന്മരക്ഷ പദ്ധതിയിലൂടെ 11850 പേര്‍ക്ക് സഹായം. മണ്‍സൂണ്‍ കാലത്ത് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 25 കോടി രൂപയുടെ ഭക്ഷ്യസഹായ പദ്ധതി.

5. 83103 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ വിതരണം നടത്തി. 1.53 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 14800 പേര്‍ക്ക് ഓണക്കോടിയും നല്‍കി. കേരളത്തിലെ ഏക ഗിരിവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി വികസനത്തിന് സമഗ്രപദ്ധതി

തൊഴില്‍ മേഖല

1. നിരവധി മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. മറ്റുള്ളവ പരിഗണനയില്‍

പൂട്ടിക്കിടന്ന സ്ഥാപനങ്ങളിലെ 12116 തൊഴിലാളികള്‍ക്കായി 2.17 കോടി രൂപ എക്‌സ്‌ഗ്രേഷ്യാ ധനസഹായം. ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ 32.53 ലക്ഷം കുടുംബങ്ങളില്‍ നിന്നു 5.85ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കി. ശരണ്യ പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പ ഇനത്തില്‍ 3200 അശരണരായ വനിതകള്‍ക്ക് പ്രയോജനം.

2. കുറഞ്ഞ വേതനക്കാര്‍ക്ക് 2 കിടപ്പുമുറികളുള്ള ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ജനനി പദ്ധതി വഴി അടിമാലിയില്‍ 215 ഫ്‌ളാറ്റുകളും പോഞ്ഞാശ്ശേരിയില്‍ 296 ഫ്‌ളാറ്റുകളും നിര്‍മ്മാണം ആരംഭിച്ചു.

3. കൈവല്യ പദ്ധതിയിലൂടെ 307 സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വായ്പ നല്‍കി. 30887 തോട്ടം തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ മിഷനായ ‘ലൈഫു’മായി സംയോജിച്ച് 400 ചതുരശ്രി അടി വിസ്തീര്‍ണമുള്ള 450 വീടുകള്‍ പൂര്‍ത്തീകരീക്കും.

4. ഇന്‍കം സപ്പോര്‍ട്ട് പദ്ധതി വഴി ഫിഷറീസ് ,കൈത്തറി ,ഖാദി, ഈറ്റ, കാട്ടുവള്ളി എന്നീ മേഖലയിലെ 38511 തൊഴിലാളികള്‍ക്ക് ആനുകൂല്യം.

സാംസ്‌ക്കാരിക കേരളം മുന്നോട്ട്

മലയാള ഭാഷാ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി’ നമുക്ക് ജാതിയില്ലാ വിളംബരം’ 100ആം വാര്‍ഷികം ആറായിരം യോഗങ്ങള്‍ നടത്തി.

കലാകാരന്മാരുടെ പെന്‍ഷന്‍ ഇരട്ടിയാക്കി. ഐഎഫ്എഫ്‌കെക്കും ബിനാലെക്കും സ്ഥിരം വേദി വരുന്നു. സംസ്ഥാനത്ത് നൂറ് തിയറ്റര്‍ സമുച്ഛയങ്ങള്‍ നിര്‍മ്മിക്കും. എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ഛയങ്ങള്‍

Top