മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ചെന്നൈയില്‍ എത്തിച്ചു

ക്വലാലംപൂര്‍: ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ 104 ഇന്ത്യക്കാരെ ചെന്നൈയില്‍ എത്തിച്ചു. ഇവരെ പരിശോധനക്ക് ശേഷം നിരീക്ഷണത്തിലേക്ക് മാറ്റും. ഏയര്‍ ഏഷ്യാ വിമാത്താവളത്തിലാണ് ഇവരെ ചെന്നൈയിലാണ് എത്തിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ ഇവര്‍ കുടുങ്ങിയത്. മലേഷ്യയില്‍ കുടുങ്ങിയ മറ്റ് ഇന്ത്യക്കാരുടെ കാര്യത്തിലും തീരുമാനം ഉടനെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Top