ഒടുവിൽ സി.പി.ഐക്ക് സി.പി.എം കൊടുത്തു, ‘അതേ നാണയത്തിൽ’ തന്നെ ഒരു തിരിച്ചടി !

മലപ്പുറം: നിലമ്പൂരില്‍ സി.പി.എം വിട്ടവരെ പാര്‍ട്ടിയിലെടുത്ത് വെല്ലുവിളിച്ച സി.പി.ഐക്ക് മലപ്പുറത്ത് സി.പി.എമ്മിന്റെ തിരിച്ചടി.

സി.പി.ഐയില്‍ കലാപക്കൊടി ഉയര്‍ത്തിയ വിമത നേതാക്കളെ സി.പി.എമ്മിലെടുക്കാനാണ് തീരുമാനം.

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്ന മലപ്പുറം ജില്ലയില്‍ അപ്രതീക്ഷിതമായ തിരിച്ചടിയെ അതിജീവിക്കാന്‍ പരക്കം പായുകയാണിപ്പോള്‍ നേതാക്കള്‍.

ചൊവ്വാഴ്ച മലപ്പുറത്ത് പാര്‍ട്ടി പരിപാടിക്കെത്തിയ സി.പി.എം സംസ്ഥാന നേതാവിനെ സി.പി.ഐ വിമത നേതാക്കള്‍ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.
23364904_2028251234073389_346302456_n

പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍, കെ.എം മൊയ്തീന്‍, കെ.എം മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് സി.പി.ഐ വിട്ട് സി.പി.എം പ്രവേശനത്തിന് ഒരുങ്ങുന്നത്.

വയല്‍നികത്തിയവരുടെ വീടുകളില്‍ മന്ത്രിമാരുടെ സന്ദര്‍ശനം, പൊന്നാനിയിലെ മണല്‍ കച്ചവടം, ക്വാറികളിലെ പണപ്പിരിവ് തുടങ്ങി ആരോപണങ്ങളുമായി സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീറിനെതിരെയാണ് വിമതരുടെ കലാപക്കൊടി.

നേരത്തെ സി.പി.എമ്മില്‍ അഭ്യന്തര കലാപം രൂക്ഷമായപ്പോള്‍ വിമത നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം കുടുംബങ്ങളെ സി.പി.ഐയിലെടുത്തത് സുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ്.
23365081_2028251274073385_442383180_n

സി.പി.എം വിട്ടവര്‍ക്ക് സി.പി.ഐ അംഗത്വം നല്‍കുന്നതിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലമ്പൂരിലെത്തിയിരുന്നു.

അന്ന് സി.പി.എം ജില്ലാസംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ടിട്ടും സി.പി.എം വിമതരെ പാര്‍ട്ടിയിലെടുക്കാനുള്ള നീക്കത്തില്‍ നിന്നും സി.പി.ഐ നേതൃത്വം പിന്തിരിഞ്ഞിരുന്നില്ല.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ പലയിടങ്ങളിലും സി.പി.ഐ കരുത്താര്‍ജ്ജിക്കാന്‍ ശ്രമിക്കുകയാണ്.

തിരുരങ്ങാടി പതിനാറിങ്ങലില്‍ നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സിപിഐ യുവജന സംഘടനയിലേക്ക് സ്വീകരിച്ചിരുന്നു.

Top