ജില്ലാ രൂപീകരണദിനത്തില്‍ പ്രത്യേക വികസന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് റവന്യുമന്ത്രി

chandrasekharan

കാസര്‍ഗോഡ് : സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ രൂപീകരണദിനത്തില്‍ പ്രത്യേക വികസന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. പിന്നോക്ക ജില്ലയെന്ന നിലയില്‍ കാസര്‍ഗോഡിന്റെ സമഗ്രവികസന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകണം സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടത്തേണ്ടതെന്നും മന്ത്രി അറിയിച്ചു.

എല്ലാവകുപ്പു മേധാവികളും കഴിഞ്ഞ രണ്ടുവര്‍ഷത്തെക്കാലയളവിലെ വികസനരേഖ തയ്യാറാക്കണം. പൂര്‍ത്തികരിക്കാനും തുടക്കം കുറിക്കാനുമാകുന്ന പദ്ധതികള്‍ക്ക് പ്രത്യേകം പ്രാതിനിധ്യം നല്‍കി പരിപാടി സംഘടിപ്പിക്കണം. ജില്ലയുടെ മികവുറ്റ പങ്കാളിത്തം രണ്ടാം വാര്‍ഷികവേളയില്‍ ദൃശ്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top