തമിഴ്‌നാട്ടില്‍ ട്രാന്‍സ് വിഭാഗക്കാര്‍ക്ക് പ്രത്യേക കോവിഡ് സാമ്പത്തിക സഹായം

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രത്യേക കൊവിഡ് സാമ്പത്തിക സഹായം ഒരുക്കുന്നു. റേഷന്‍ കാര്‍ഡ് ഇല്ലാത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സഹായം ലഭ്യമാകും. ട്രാന്‍സ് വിഭാഗങ്ങളിലുള്ളവര്‍ക്ക് 4000 രൂപയും അരിയും ഭക്ഷ്യകിറ്റും നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ മതിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ട്രാന്‍സ് വിഭാഗങ്ങളിലുള്ളവര്‍ക്ക് പുതിയ സംരംഭം തുടങ്ങാന്‍ പലിശരഹിത വായ്പയും അനുവദിക്കും. ഈ പദ്ധതിയിലേക്ക് ഇതിനോടകം 8493 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Top