കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പി എസ് സി പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പി.എസ്.സി. പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ്സ്മുറി സജ്ജമാക്കാന്‍ തീരുമാനമായി. ജൂലൈ 1 മുതല്‍ നടക്കുന്ന പരീക്ഷകളില്‍ കൊവിഡ് പോസിറ്റീവ് ആയവര്‍ക്കായി പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ്സ്മുറി തയാറാക്കും.

സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചു പരീക്ഷ എഴുതാം. ഉദ്യോഗാര്‍ത്ഥികള്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പി.എസ്.സി.  വ്യക്തമാക്കി. പി.എസ്.സി. പരീക്ഷകള്‍ നാളെമുതല്‍ പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

Top