ചൈനയുടെയും പാക്കിസ്ഥാന്റെയും ‘ചങ്കിൽ’ കനത്ത പ്രഹരം, സ്വപ്ന പദ്ധതിക്ക് ഭീഷണി !

ക്വറ്റ: ഇന്ത്യക്കെതിരെ സൈനികമായും വ്യാവസായികമായും കൈകോര്‍ത്ത പാക്ക്-ചൈന സഖ്യത്തിന് വന്‍ ഭീഷണിയായി ഗ്വാദാര്‍ തുറമുഖ ആക്രമണം.

പാക്കിസ്ഥാന്‍ സേന അടിമകളെ പോലെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ബലൂചിസ്ഥാനില്‍പ്പെടുന്ന ഗ്വാദര്‍ തുറമുഖത്തെ ആക്രമണം ചൈനയെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്ന ബലൂചിസ്ഥാനിലെ ജനത ഇന്ത്യന്‍ നിലപാടുകള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്.

ഇന്ത്യ-പാക്ക് സംഘര്‍ഷമുണ്ടായാല്‍ പാക്ക് അധീന കാശ്മീരിനൊപ്പം ഇന്ത്യന്‍ സേന സ്വത്യന്തമാക്കുന്ന പ്രദേശം ബലൂചിസ്ഥാനായിരിക്കുമെന്നണ് ഇവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നത്.

ചൈനീസ്-പാക്ക് നിയന്ത്രിത ഗ്വാദറില്‍ തുറമുഖ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളുടെ താമസ കേന്ദ്രത്തിനു നേരെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ബലൂചിസ്ഥാനില്‍ സ്വാതന്ത്രത്തിനുവേണ്ടി പോരാടുന്ന വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

പടിഞ്ഞാറന്‍ ചൈനയെയും, മധ്യപൂര്‍വേഷ്യയെയും, യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അവസാനിക്കുന്നത് ഗ്വാദാര്‍ തുറമുഖത്താണ്.

പ്രദേശത്തെ സമ്പത്തും വിഭവങ്ങളും കൊളളയടിക്കുകയും ചൂഷണം ചെയ്യുകയുമാണ് ചൈനയുടേയും പാക്കിസ്ഥാന്റേയും ശ്രമമെന്നാണ് ബലൂച്ച് നേതാക്കളുടെ വാദം. ഈ വാദം മുന്‍നിര്‍ത്തി ഗ്വാദാര്‍ ആഴക്കടല്‍ തുറമുഖ പദ്ധതി ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളെ അവര്‍ എതിര്‍ത്തിരുന്നു.

തുറമുഖത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഇതിനു മുമ്പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 2014 മുതല്‍ നടന്ന ആക്രമണങ്ങളില്‍ അമ്പതോളം പാക് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 57 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിക്ക് എല്ലാ വിധ സുരക്ഷയും ഒരുക്കുമെന്ന് പാകിസ്ഥാന്‍ ചൈനയ്ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴത്തെ ആക്രമണം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.

പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴി സുരക്ഷാഭീഷണിയായാണ് ഇന്ത്യ കണക്കാക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫ് – മധ്യപൂര്‍വദേശ മേഖലയിലേക്കുള്ള കപ്പല്‍ ഗതാഗതത്തിനു ചൈന ഉപയോഗിക്കുന്നത് ഇന്തൊനീഷ്യയ്ക്കും മലായ് ഉപദ്വീപിനും ഇടയിലുള്ള പാതയായ മലാക്ക കടലിടുക്കാണ്. ഗ്വാദര്‍ തുറന്നതോടെ ഈ മേഖലയിലേക്കുള്ള ചരക്കുഗതാഗതം എളുപ്പമായിട്ടുണ്ട്.

തുറമുഖ നിയന്ത്രണം ചൈനയുടെ നാവിക സേനയുടെകൂടി നിയന്ത്രണത്തിനായതിനാല്‍ ഇന്ത്യ ഗൗരവമായാണ് ഈ പാതയെ നോക്കിക്കാണുന്നത്.

ഇപ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങള്‍ കൂടുതല്‍ രൂക്ഷമായാല്‍ അത് ചൈന- പാക്ക് സ്വപ്ന പദ്ധതിക്ക് വലിയ വെല്ലുവിളിയാകും.

Top