സംസ്ഥാനത്ത് വിദേശസഹായം ഏകോപിപ്പിക്കാന്‍ സ്‌പെഷല്‍ സെല്‍

തിരുവനന്തപുരം: വിദേശത്തു നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷല്‍ സെല്‍ രൂപീകരിച്ചു. കോവിഡുമായി ബന്ധപ്പെട്ട വിദേശത്തുനിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് മൂന്ന് ഐ.എ.എസ്. ഓഫീസര്‍മാരടങ്ങിയ സ്‌പെഷല്‍ സെല്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവനാണ് സെല്ലിന്റെ നേതൃത്വം. അദ്ദേഹത്തിനാണ് നോര്‍ക്കയുടെ ചുമതല കൂടിയുണ്ട്. ഇളങ്കോവനെ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍: 9446001265. കാര്‍ത്തികേയന്‍, കൃഷ്ണതേജ എന്നിവരാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍. സ്‌പെഷല്‍ സെല്ലുമായി ബന്ധപ്പെട്ട് 24 മണിക്കൂര്‍ ഹെല്‍പ് ലൈനും പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍ – 8330011259. കാര്‍ത്തികേയന്‍ – 9447711921, കൃഷ്ണതേജ – 9400986111 ഇവരെ ബന്ധപ്പെടാനുള്ള നമ്പര്‍. ഏത് ആവശ്യത്തിനും സംശയദൂരീകരണത്തിനും ഇവരെ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top