ലുലു മാളിലെത്താന്‍ പ്രത്യേക ബസ്, പുതിയ പരിഷ്‌കാരങ്ങളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ലുലു മാളിലേക്ക് തമ്പാനൂര്‍ നിന്നും കിഴക്കേകോട്ട നിന്നും പ്രത്യേക ലോ ഫ്‌ലോര്‍ എ/സി സര്‍വ്വീസുകള്‍. യാത്രക്കാരുടെ ആവശ്യാനുസരണം തിരുവനന്തപുരം ലുലു മാളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചു. തമ്പാനൂര്‍ തിരുവനന്തപുരം സെന്‍ട്രല്‍) നിന്നും ആരംഭിച്ചു.

കിഴക്കേകോട്ട (സിറ്റി ബസ്റ്റാന്റ്) വഴി ലുലു മാളിലേക്ക് എത്തുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.00 മണിക്ക് ആരംഭിച്ച് രാത്രി 10.00 മണി വരെ തുടരുന്ന രീതിയില്‍ എ /സി ലോ ഫ്‌ലോര്‍ ബസുകളാണ് ടി സര്‍വ്വീസിനായി ഒരുക്കിയിട്ടുള്ളത്.

ഒരാള്‍ക്ക് ലുലു മാളിലേക്ക് പോകാന്‍ 50 രൂപയാണ് ടിക്കറ്റ് നിരക്ക് കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍, സിറ്റി യൂണിറ്റുകളില്‍ യാത്രക്കാരുടെ സ്വകാര്യവാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

Top