പ്രത്യേക നിയമസഭാ സമ്മേളനം; ഗവര്‍ണറുടെ നടപടിയില്‍ അപലപിച്ച് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ് രംഗത്ത്. നിയമസഭ ചേരുന്നത് എതിര്‍ത്ത നടപടിയെ യുഡിഎഫ് അപലപിച്ചു. പിന്നാലെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ യോഗം ചേര്‍ന്നു. പ്രമേയം പോരാ, നിയമം വേണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാര്‍ഷിക നിയമനത്തിനെതിരെ പ്രമേയം പാസാക്കാനായിരുന്നു ഒരു മണിക്കൂര്‍ നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്.

എന്ത് അടിയന്തര സാഹചര്യമാണ് സമ്മേളനം ചേരാനെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തെ പ്രതിഷേധം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അംഗീകരിക്കാതെ വീണ്ടും ഗവര്‍ണര്‍ വിശദീകരണം തേടി. രണ്ടാമത് നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ചരിത്രത്തിലാധ്യമായി നിയമസഭാ സമ്മേളനം വിളിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയത്.

Top