പ്രത്യേക നിയമസഭാ സമ്മേളനം; മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ ഗവര്‍ണറെ നേരിട്ട് കണ്ട് സംസാരിച്ചു. സര്‍ക്കാര്‍ നടപടികളിലെ അതൃപ്തി ഗവര്‍ണര്‍ മന്ത്രിമാരെ അറിയിച്ചു. പ്രത്യേക സഭ സമ്മേളനത്തിന്റെ അടിയന്തിര പ്രധാന്യം സര്‍ക്കാരിന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഗവര്‍ണറെ വിശ്വാസത്തിലെടുക്കുമെന്ന് കാര്‍ഷിക പ്രശ്‌നം അടിയന്തര പ്രധാന്യമുള്ളതെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

ക്രിസ്മസ് കേക്കുമായിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്. നിയമ മന്ത്രി എകെ ബാലന്‍, വിഎസ് സുനില്‍കുമാര്‍ എന്നിവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. പൊലീസ് നിയമ ഭേദഗതി തദ്ദേശ വാര്‍ഡ് വിഭജനം ഓര്‍ഡിനന്‍സ് ഇറക്കി പിന്‍വലിച്ചത് ഗവര്‍ണര്‍ മന്ത്രിമാരെ ഓര്‍മിപ്പിച്ചു. എന്നാല്‍, ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഉള്ള സാഹചര്യം മന്ത്രിമാര്‍ വിശദീകരിച്ചു. ഗവര്‍ണറെ വിശ്വാസത്തില്‍ എടുത്ത് മാത്രം ആണ് സര്‍ക്കാര്‍ പ്രവര്‍ത്തനം എന്ന് മന്ത്രിമാര്‍ അറിയിച്ചു. കര്‍ഷക പ്രശ്‌നം അടിയന്തിര പ്രാധാന്യം ഉള്ള കാര്യമാണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

Top