സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്: വോട്ടെടുപ്പ് രാവിലെ 10 ന്

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിനായി പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്. എം ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്തും മത്സരിക്കും. രാവിലെ 10 മണിക്ക് ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉച്ചയോടെ ഫലമറിയാം. ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുപ്പ്‌ നിയന്ത്രിക്കും.

Top