കേന്ദ്ര കാർഷിക നിയമത്തിനെതിരെയുള്ള പ്രത്യക നിയമസഭാ സമ്മേളനം ഇന്ന് നടക്കും

തിരുവനന്തപുരം : കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്. രാവിലെ ഒന്‍പതിന് ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും മാത്രമാണ് സംസാരിക്കാന്‍ അവസരമുണ്ടാവുക.

കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രതിപക്ഷ നേതാവ് സഭയിലെത്തില്ല .കേരളാ കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ സഭാ സമ്മേളനം കൂടിയാണിത്.

Top