പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം 30ന്

pinaray vijayan

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു ദിവസമായിരിക്കും സഭ സമ്മേളിക്കുക. പ്രളയം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കും. ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ അംഗീകാരം നല്‍കി.

സാധനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. സാധനങ്ങള്‍ക്ക് ജിഎസ്ടിക്ക് പുറമെ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്താനും തീരുമാനമായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Top