അമേരിക്കന്‍ സഖ്യം യുദ്ധ പരിശീലനങ്ങള്‍ തുടങ്ങി, ഉത്തരവ് കാത്ത് സര്‍വ്വ സന്നാഹം

സിയോള്‍: ഉത്തര കൊറിയയുമായി യുദ്ധം ഉറപ്പായതോടെ അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ സൈന്യങ്ങള്‍ മുന്നൊരുക്കം തുടങ്ങി.

മേഖലയിലും സമീപ പ്രദേശത്തുമുള്ള അമേരിക്കന്‍ യുദ്ധകപ്പലുകളും ആണവ അന്തര്‍വാഹിനികളും എന്തിനും സജ്ജമായി ഉത്തരവ് കാത്ത് കിടക്കുകയാണ്.

ഈ മേഖലയിലെ മിസൈല്‍ പ്രതിരോധ സംവിധാനം കൂടുതല്‍ വിപുലമാക്കിയിട്ടുണ്ട്.

നേരത്തെ ഇക്കാര്യത്തില്‍ അമേരിക്കയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന ദക്ഷിണ കൊറിയ സഹചര്യങ്ങള്‍ പിടിവിട്ട ‘ പോകുമെന്ന് കണ്ട് അമേരിക്ക പറഞ്ഞ മുന്‍കരുതലുകള്‍ ഇപ്പോള്‍ സ്വീകരിച്ചു തുടങ്ങി കഴിഞ്ഞു.

കൂടാതെ ജപ്പാന്‍, സൗത്ത് കൊറിയ രാഷ്ട്ര തലവന്‍മാര്‍ അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിച്ച് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സംയുക്തമായി തീരുമാനമെടുത്തിട്ടുണ്ട്.

ഇതിനു മുന്നോടിയായി ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി, യുദ്ധ അഭ്യാസവും ശക്തമായി ആരംഭിച്ചിരിക്കുകയാണ്.
21363281_1999051370330727_495041520_o
ഇതിനിടെ തിങ്കളാഴ്ച ചേര്‍ന്ന ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയുടെ അടിയന്തര യോഗവും ഉത്തര കൊറിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

കിം ജോങ് ഉന്‍ യുദ്ധത്തിനായി യാചിക്കുകയാണെന്നാണ് അമേരിക്ക യോഗത്തില്‍ തുറന്നടിച്ചത്.

പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന പൊതു നിലപാടിലേക്കാണ് ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

എന്നാല്‍ കൊറിയന്‍ മുനമ്പിലുള്ള അസാധാരണ സാഹചര്യം എങ്ങനെ നേരിടണമെന്നതിനെ സംബന്ധിച്ച് ഇപ്പോഴും അമേരിക്കന്‍ സഖ്യത്തില്‍ അശയ കുഴപ്പം തുടരുന്നതായും വിവിധ റിപ്പോര്‍ട്ടുകളുണ്ട്.

ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും അമേരിക്കന്‍ സൈനിക താവളമായ ഗുവാമിലെയും ജനങ്ങളുടെ സുരക്ഷ പരമാവധി ഉറപ്പ് വരുത്തിയതിന് ശേഷമേ സൈനിക നടപടിയിലേക്ക് കടക്കാന്‍ കഴിയു എന്ന വിദഗ്‌ദോപദേശമാണ് ഇവര്‍ക്ക് വെല്ലുവിളിയായിരിക്കുന്നത്.

അതേസമയം ഉത്തര കൊറിയ ആക്രമിക്കുന്നതിനു മുന്‍പ് അങ്ങോട്ട് കയറി ആക്രമിക്കണമെന്ന ശക്തമായ നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്.
21363382_1999051363664061_173458563_o
ചൈനയാകട്ടെ ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തെ എതിര്‍ത്തുവെങ്കിലും മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ അനുവദിക്കാന്‍ കഴിയില്ലന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

ചൈനയുടെ ഈ നിലപാട് അമേരിക്ക അടക്കമുള്ള മറ്റ് ലോക രാഷട്രങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്.

ഇനിയും കിം ജോങ് ഉന്നിന് സാവകാശം കൊടുത്താല്‍ അത് കനത്ത നാശം വിളിച്ചു വരുത്തുന്നതിന് തുല്യമാണെന്ന നിലപാടിലാണ് അമേരിക്ക.

ഉത്തര കൊറിയയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന രാഷ്ട്രങ്ങളെ ബഹിഷ്‌കരിക്കണമെന്ന അമേരിക്കന്‍ നിലപാട് തന്നെ ചൈനയെ ലക്ഷ്യമിട്ടാണെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ഈ നിലപാടിനെതിരെ ചൈന രംഗത്ത് വന്നിട്ടുണ്ടെങ്കിലും അമേരിക്ക ആ പ്രതികരണത്തെ പോലും അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെ യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ മറ്റ് നാറ്റോ സഖ്യരാഷ്ട്രങ്ങളും അമേരിക്കയോടൊപ്പം ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Top