സൂപ്പർ താരത്തെപ്പോലും അത്ഭുതപ്പെടുത്തി കേരള പൊലീസിന്റെ മികവുകൾ നിരത്തി . . .

കേരള പൊലീസ് രാജ്യത്തെ തന്നെ ഒന്നാം നമ്പര്‍ സേനയാണെന്ന കാര്യത്തില്‍ ബി.ജെ.പിക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പോലും സംശയമുണ്ടാകാനിടയില്ല.

എന്നാല്‍ പ്രശസ്ത ബോളിവുഡ് താരം അമീര്‍ ഖാന് അക്കാര്യം സംബന്ധിച്ച് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ഈ സംശയമാണ് ഇപ്പോള്‍ മുന്‍ കേരള പൊലീസ് മേധാവി സൂപ്പര്‍ താരത്തിന് തീര്‍ത്ത് കൊടുത്തിരിക്കുന്നത്.

അമീര്‍ അവതരിപ്പിച്ച സത്യമേവ ജയതേ എന്ന പരിപാടിയില്‍ പങ്കെടുത്ത ജേക്കബ് പുന്നൂസ് കണക്കുകള്‍ നിരത്തി കേരള പൊലീസിന്റെ മിടുക്ക് വ്യക്തമാക്കിയപ്പോള്‍ അമീര്‍ ഖാനും അതൊരു പുതിയ അറിവായിരുന്നു.

നേരത്തെ പ്രക്ഷേപണം ചെയ്ത ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കേരളം കുറ്റകൃത്യങ്ങള്‍ കൂടുതല്‍ ഉള്ള സംസ്ഥാനമാണെന്ന ആര്‍.എസ്.എസ് – ബി.ജെ.പി സംഘടനകളുടെ പ്രചരണത്തെ ഖണ്ഡിക്കാന്‍ വ്യാപകമായി സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ അഭിമുഖ വീഡിയോ ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്.

Top