പാക്ക് മുന്‍ സൈനിക മേധാവി ഭീകരവിരുദ്ധ സഖ്യ മേധാവി, സൗദി ഇന്ത്യ ബന്ധം തകരും ?

റിയാദ്: സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായേക്കുമെന്ന് റിപ്പോര്‍ട്ട്.

ഭീകരതക്കെതിരായ യുദ്ധത്തിന് പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവി റഹീല്‍ ഷരീഫിനെ നിയമിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നടപടിയെ ഇന്ത്യ ഗൗരവമായാണ് കാണുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

41 അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത റിയാദിലെ യോഗത്തിലാണ് മുന്‍ പാക്ക് സൈനിക മേധാവിയെ തലവനായി നിശ്ചയിച്ചത്.

ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്താന്‍ എല്ലാ വിധ സഹായങ്ങളും ഭീകരര്‍ക്ക് നല്‍കുന്നത് പാക്ക് സൈന്യവും അവരുടെ ചാരസംഘടനയായ ഐ.എസ്.ഐയുമാണ്.

ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ പാക്കിസ്ഥാനില്‍ നിന്നുള്ള മുന്‍ സൈനിക മേധാവിയെ എന്തടിസ്ഥാനത്തിലാണ് ഭീകരവിരുദ്ധ സൈനിക സഖ്യത്തിന്റെ മേധാവിയാക്കിയത് എന്നതാണ് ഇന്ത്യയില്‍ നിന്നുയരുന്ന ചോദ്യം.

ഇന്ത്യയുമായി ഏറെ അടുപ്പമുള്ള മറ്റ് ചില മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും സൗദി കിരീടാവകാശിയുടെ നിര്‍ദ്ദേശത്തെ പരസ്യമായി തുടക്കത്തില്‍ തന്നെ ചോദ്യം ചെയ്യേണ്ടതില്ലന്ന് കരുതി ഒഴിഞ്ഞു മാറുകയായിരുന്നുവത്രെ.

ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച ഉപരോധത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ സൗദിക്ക് കടുത്ത അമര്‍ഷമുണ്ടെന്നിരിക്കെ പുതിയ നടപടി മന: പൂര്‍വ്വം ആയിരിക്കാനാണ് സാധ്യതയെന്നാണ് നയതന്ത്ര വിദഗ്ദരും അഭിപ്രായപ്പെടുന്നത്.

ഭീകരവിരുദ്ധ സഖ്യത്തിന്റെ നേതൃത്വത്തില്‍ വന്ന് ഭീകരരാഷ്ട്രമായി തങ്ങളെ മുദ്രകുത്തുന്ന പ്രചരണത്തിന്റെ മുനയൊടിക്കുക എന്ന ഉദ്ദേശമുള്ളതിനാല്‍ തീരുമാനത്തില്‍ പാക്കിസ്ഥാന്‍ വളരെ ഹാപ്പിയാണ്.

മാത്രമല്ല ഭാവിയില്‍ പാക്കിസ്ഥാന് എതിരെയുള്ള സാമ്പത്തിക ഉപരോധത്തേയും സൈനിക നീക്കങ്ങളെയും ചെറുക്കാന്‍ ഈ ‘സഖ്യ’ത്തെയും ഉപയോഗപ്പെടുത്താമെന്നതാണ് അവരുടെ കണക്കുകൂട്ടല്‍.

ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ആവശ്യമായ ‘ഇടപെടലുകള്‍’ ഇന്ത്യ നടത്തിയേക്കുമെന്ന് തന്നെയാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കയുടെ സൈനിക ശക്തിയില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് മൂന്നാട്ട് പോകുന്ന സൗദിയെ അമേരിക്കയെ മുന്‍നിര്‍ത്തി തന്നെ വരുതിയിലാക്കാന്‍ ഇന്ത്യക്ക് ഇപ്പോള്‍ സാധിക്കും.

മാത്രമല്ല സൗദി ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങളില്‍ നിര്‍ണ്ണായകമാണ് ഇന്ത്യക്കാരുടെ ‘ശേഷി’ എന്നതിനാല്‍ ഇന്ത്യയെ പരസ്യമായി എതിര്‍ക്കാന്‍ സൗദിക്കും ബുദ്ധിമുട്ടാകും.

അതല്ല പാക്കിസ്ഥാനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുമായി സൗദി മുന്നോട്ട് പോയാല്‍ സൈനികമായും ഇന്ത്യയില്‍ നിന്ന് വലിയ വെല്ലുവിളിയാകും സൗദി നേരിടേണ്ടി വരിക.

ആ രാജ്യത്ത് വലിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും അത്തരമൊരു നിലപാട് കാരണമായേക്കും.

അതേ സമയം ഇന്ത്യയുമായി ഏറെ അടുപ്പത്തിലായ ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ സൗദി വിളിച്ചു ചേര്‍ത്ത ഈ സുപ്രധാന യോഗത്തില്‍ പങ്കെടുത്തിട്ടില്ല.

ഭീകരവിരുദ്ധ സഖ്യത്തില്‍ ഭൂരിപക്ഷവും സുന്നി ഭൂരിപക്ഷ രാജ്യങ്ങളാണ് എന്നതും ശ്രദ്ധേയമാണ്

Top