അനിശ്ചിതകാല സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; പ്രിവിലേജ് കമ്മിറ്റി മുമ്പാകെ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എംപിമാര്‍

ഡല്‍ഹി: ലോക്സഭയില്‍ നിന്ന് സ്പീക്കര്‍ അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്ത മൂന്ന് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പ്രിവിലേജ് കമ്മിറ്റി മുമ്പാകെ മാപ്പ് പറഞ്ഞതോടെയാണ് മൂന്ന് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമായത്. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി ലോക്‌സഭയില്‍ സ്പീക്കറുടെ പോഡിയത്തില്‍ കയറി പ്രതിഷേധിച്ചതിനാണ് സസ്‌പെന്റ് ചെയ്തത്. അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്.

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിലായിരുന്നു സംഭവം. കോണ്‍ഗ്രസ് എംപിമാരായ കെ ജയകുമാര്‍, അബ്ദുള്‍ ഖലീല്‍, വിജയകുമാര്‍ വിജയവസന്ത് എന്നീ എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്. ഈ മൂന്ന് പേരുടെയും സസ്‌പെന്‍ഷന്‍ പിന്നീട് പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടിരുന്നു. മൂന്ന് എംപിമാരും പ്രിവിലേജ് കമ്മിറ്റിയുടെ സിറ്റിങില്‍ ഹാജരായി മാപ്പ് പറഞ്ഞു. മാപ്പപേക്ഷ അംഗീകരിച്ചതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത്.

Top