ഗവര്‍ണറെ തിരിച്ച് വിളിക്കണം; പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് തള്ളാതെ സ്പീക്കര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടീസ് തള്ളാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷ നോട്ടീസിന് നിയമസാധുതയുണ്ട്. സഭയില്‍ ചര്‍ച്ച ചെയ്യണോയെന്ന് കാര്യ ഉപദേശക സമിതി തീരുമാനിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

നയപ്രഖ്യാപന പ്രസംഗം കോടതി അലക്ഷ്യമാകുമോയെന്ന് അറിയില്ലെന്നും പ്രസംഗത്തിന്റെ ഉള്ളടക്കം അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

നയം തീരുമാനിക്കുന്നത് സര്‍ക്കാറാണ്. അത് സഭയില്‍ അവതരിപ്പിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ നിയമസഭയുടെ അന്തസ് ചോദ്യംചെയ്ത ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് സ്പീക്കര്‍ക്ക് ചെന്നിത്തല നോട്ടീസ് നല്‍കിയത്.

Top