കസ്റ്റംസ് ചോദ്യം ചെയ്യല്‍ മാധ്യമസൃഷ്ടിയെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വാര്‍ത്താ ദാരിദ്രം കൊണ്ടാണ് ഇതുസംഭവിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല.

ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കാനുള്ള ആവേശത്തില്‍ വ്യക്തിഹത്യയ്ക്ക് സമാനമായ വാര്‍ത്തകൊടുക്കുന്നത് ശരിയോണോയെന്ന് ചിന്തിക്കണം. തെറ്റുകാരനല്ലെന്ന് ബോധ്യമുണ്ടെന്നും പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് തോന്നിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

 

Top