ഭരണഘടന മൂല്യങ്ങൾ വെല്ലുവിളി നേരിടുന്നുവെന്ന് സ്പീക്കർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിന അനുസ്മരണത്തോടെ പതിനഞ്ചാം നിയമസഭയുടെ ആറാം സമ്മേളനത്തിന് തുടക്കം. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുകയാണെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. മൃതിയേക്കാൾ ഭയാനകമായ അവസ്ഥ രാജ്യത്ത് സംഭവിക്കാതിരിക്കാൻ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മാപ്പ് എഴുതി നൽകിയവരെ, ഗാന്ധിക്കും നെഹ്റുവിനും പകരംവെക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യദിനത്തെ അനുസ്മരിച്ചുള്ള പ്രത്യേക യോഗമാണുണ്ടായത്. ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു.

മൃതിയേക്കാൾ ഭയാനകമായ അവസ്ഥ രാജ്യത്ത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ശത്രുവായി കണ്ടുള്ള ഫാസിസത്തിന്റെ തിരിച്ചുവരവാണ് ഇപ്പോഴെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഘടകകക്ഷി നേതാക്കളും സ്വാതന്ത്ര്യദിനത്തെ അനുസ്മരിച്ച് സംസാരിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച സ്വാതന്ത്ര്യദിന പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച സഭ ഇന്നത്തേക്ക് പിരിഞ്ഞു.

 

Top