ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പരാതി നല്‍കി സ്പീക്കര്‍

sreeramakrishnan

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ പരാതി നല്‍കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഡിജിപിക്കും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഇന്നാണ് വ്യക്തമായത്.

സ്പീക്കര്‍ ഇന്നലെ പൊന്നാനി അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. സ്വന്തം അക്കൗണ്ടില്‍ നിന്നും ഇതിനെ അഭിനന്ദിച്ച് കമന്റ് വന്നു. ഇതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരമറിഞ്ഞത്.

തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നുവെന്ന് ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു

Top