സ്വര്‍ണക്കടത്ത് കേസ്‌; തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ തനിക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.

ലോകകേരള സഭയുമായി സ്വപ്നയ്ക്ക് യാതൊരു ബന്ധവുമില്ല. മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയാണ്. സ്വപ്ന തനിക്ക് അപരിചിതയല്ല. കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് പരിചയമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സ്വപ്നയോട് സംസാരിച്ചിരുന്നു. വിസ സ്റ്റാമ്പിങ്ങ് ഉള്‍പ്പടെ പ്രവാസികളുടെ വിഷയങ്ങളില്‍ സ്വപ്നയുടെ സഹായം തേടിയിരുന്നു. മലയാളിയായ ഉദ്വോഗസ്ഥ എന്ന നിലയിലായിരുന്നു സൗഹൃദം ഉണ്ടായിരുന്നത് സ്പീക്കര്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും സി.ബിഐ ഉള്‍പ്പടെ അന്വേഷണ ഏജന്‍സികളുടെ വരവിനെ സ്വാഗതം ചെയ്യുന്നതായും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top