സ്പീക്കർ തെരഞ്ഞെടുപ്പിൽ ഷംസീറിനെ എതിരിടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സ്പീക്കർ തെരഞ്ഞെടുപ്പിൽ അൻവർ സാദത്തിനെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് തീരുമാനം. എ എൻ ഷംസീറിനെ സ്പീക്കറാക്കാൻ എൽഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. സഭയിലെ ഭൂരിപക്ഷം അനുസരിച്ച് ഷംസീർ തെരഞ്ഞെടുക്കുമെന്നുറപ്പാണ്. സ്പീക്കർ തെരഞ്ഞെടുപ്പിന് മാത്രമായാണ് തിങ്കളാഴ്ച നിയമസഭ സമ്മേളനം ചേരുന്നത്. മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെ സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തിയിരുന്നു.

ഇതോടെ എ എൻ ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്ക് എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു. എം ബി രാജേഷിൻറെയും എ എൻ ഷംസീറിൻറെയും പേര് മന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയിൽ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ തൃത്താല എംഎൽഎയെ മന്ത്രിയാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. എം വി ഗോവിന്ദൻ ഒഴിയുന്ന സ്ഥാനത്തേക്ക് കണ്ണൂരിൽ നിന്നൊരു നേതാവ് മന്ത്രിസ്ഥാനത്തേക്ക് വരുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

Top