കന്യാസ്ത്രീക്കെതിരായ പരാമര്‍ശം; പി.സി ജോര്‍ജിനെ ശാസിച്ച് സ്പീക്കര്‍

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എംഎല്‍എയെ ശാസിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിലാണ് പി.സി. ജോര്‍ജിനെ സ്പീക്കര്‍ ശാസിച്ചത്. പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയാണ് പി.സി. ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്.

എന്നാല്‍ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആള്‍ എങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാ നടപടികളില്‍ നിന്നും നീക്കം ചെയ്യണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പി.സി. ജോര്‍ജിന്റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ശാസന സ്വീകരിക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു.

 

Top