സ്‌പെയര്‍ പാര്‍ട്‌സുകളുടെ ഉയര്‍ന്ന വിലയില്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ വൈകും

പുതിയ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ഉയര്‍ന്ന വിലയും, ഉയര്‍ന്ന നികുതിയും മൂലം വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പണമേറെ ചെലവഴിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 28 ശതമാനമാണ് വാഹനങ്ങളുടെ 90 ശതമാനം സ്‌പെയ്ര്‍പാര്‍ട്‌സുകള്‍ക്കും നികുതി ഈടാക്കുന്നത്. ഈയിടെ സ്‌പെയ്ര്‍പാര്‍ട്‌സുകളുടെ വില ഉയരുകയും ചെയ്തിരുന്നു.

ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നത് വാഹന ഭാഗങ്ങളുടെ തേയ്മാനം ഒഴിവാക്കിയുള്ള ചുരുങ്ങിയ തുകയാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുവദിച്ചു വരുന്ന തുകയുടെ ഇരട്ടിയോളം വേണ്ടിവരും പുതിയ സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങാനെടുക്കുന്നത്.

ചില അംഗീകൃത സര്‍വ്വീസ് സെന്ററുകള്‍ സൗജന്യസര്‍വ്വീസും ഓയില്‍ മാറ്റിക്കൊടുക്കലും വാഹനഭാഗങ്ങള്‍ക്ക് പകുതി വിലയും തുടങ്ങി ആനുകൂല്യങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിലും വലിയൊരു തുകയില്ലാതെ വാഹനം നിരത്തിലിറക്കാന്‍ സാധിക്കുകയില്ല.

Top