Spanish Talgo train trials success

ബറേലി: സ്പാനിഷ് നിര്‍മിത അതിവേഗ ട്രെയിനായ ടാല്‍ഗോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. ഉത്തര്‍ പ്രദേശിലെ ബറേലിഭോജിപുര പാതയിലാണ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടന്നത്.

ഇന്ത്യയിലെ ബ്രോഡ്‌ഗേജ് പാതകളില്‍ മണിക്കൂറില്‍ 200 കീ.മി വേഗതയില്‍ ഈ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയും. ഇതിനായി ചെറിയ പരിഷ്‌കാരങ്ങള്‍ മാത്രമാണ് പാളങ്ങളില്‍ വരുത്തേണ്ടത്.

നിലവിലുള്ള ട്രെയിനുകളേക്കാളും 30 ശതമാനം വൈദ്യുതി ലാഭിക്കാനും ടാല്‍ഗോക്ക് സാധിക്കും.

115 കി.മീ വേഗതയിലാണ് ടാല്‍ഗോ ട്രെയിന്‍ ആദ്യഘട്ട പരീക്ഷണഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. പരമാവധി വേഗപരിധിയായ 200 കി.മീറ്ററിലുള്ള ട്രെയിനിന്റെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം മധുരപല്‍വാല്‍ പാതയിലും ഡല്‍ഹിമുംബൈ ഇടനാഴിയിലും ഉടന്‍ നടക്കും.

ഭാവിയില്‍ ഡല്‍ഹിമുംബൈ പാതയില്‍ സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന ടാല്‍ഗോ ട്രെയിനുകള്‍ക്ക് നിലവിലെ യാത്രാസമയം 17ല്‍ നിന്ന് 12 മണിക്കൂറാക്കി ചുരുക്കുവാന്‍ കഴിയുമെന്നാണ് റെയില്‍വെയുടെ വാദം.

Top