സ്പാനിഷ് സൂപ്പര്‍ കപ്പില്‍ എല്‍ ക്ലാസിക്കോ ഫൈനല്‍

റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ എല്‍ ക്ലാസിക്കോ ഫൈനല്‍. തിങ്കളാഴ്ച നടക്കുന്ന കലാശപ്പോരില്‍ ബാഴ്‌സലോണ-റയല്‍ മാഡ്രിഡിനെ നേരിടും. ഇന്ന് പുലര്‍ച്ചെ നടന്ന സെമിയില്‍ ഒസസൂന എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ബാഴ്‌സലോണ ഫൈനലിന് ടിക്കറ്റെടുത്തത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ലാമിന്‍ യമാലും ഗോളുകള്‍ നേടി.

രണ്ടാം പകുതിയിലും ബാഴ്‌സലോണയ്ക്ക് മികച്ച തുടക്കം ലഭിച്ചു. ഒടുവില്‍ 59-ാം മിനിറ്റില്‍ ഒസസൂന പ്രതിരോധം പൊളിച്ച് ബാഴ്‌സ ആദ്യ ഗോള്‍ നേടി. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് വലചലിപ്പിച്ചത്. 93-ാം മിനിറ്റിലെ ഗോളിലൂടെ ലാമിന്‍ യമാല്‍ ബാഴ്‌സയുടെ വിജയം ഉറപ്പിച്ചു.

മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് മികച്ച തുടക്കം ലഭിച്ചു. നിരന്തരം എതിരാളിയുടെ പോസ്റ്റിലേക്ക് കറ്റാലന്‍ സംഘം കടന്നുകയറി. ഇതോടെ ഒസസൂന പ്രതിരോധത്തിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചു. ആദ്യ പകുതി സമനിലയില്‍ പിടിക്കാന്‍ ഒസസൂന സംഘത്തിന് കഴിഞ്ഞു.

Top