സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ച ക്ലബ്ബ് വിട്ടു

മുംബൈ: കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കഴിഞ്ഞ രണ്ട് സീസണുകളായി കളിക്കുന്ന സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ച ക്ലബ് വിട്ടു. സ്‌പെയിനിലെ നാലാം ഡിവിഷന്‍ ക്ലബായ ജിംനാസ്റ്റിക്ക സെഗോവിയാനയുമായി സിഡോ കരാറിലെത്തി. സ്പാനിഷ് ക്ലബ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഐഎസ്എല്‍ സീസണിലെ മൂന്നാമത്തെ മത്സരത്തില്‍ പരുക്കേറ്റ സിഡോ സ്‌പെയിനിലേക്ക് മടങ്ങിയിരുന്നു. 2019ല്‍ ജംഷഡ്പൂര്‍ എഫ്‌സിയിലൂടെയാണ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ സിഡോ ഇന്ത്യയിലെത്തിയത്. അടുത്ത സീസണില്‍ താരം ബ്ലാസ്റ്റേഴ്‌സിലെത്തി. സീസണില്‍ മികച്ച പ്രകടനം നടത്തിയതിനെ തുടര്‍ന്ന് സിഡോയെ ക്ലബ് അടുത്ത സീസണിലേക്ക് നിലനിര്‍ത്തി. കഴിഞ്ഞ സീസണിലെ ക്യാപ്റ്റനും സിഡോ ആയിരുന്നു. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ചതിനു ശേഷം സിഡോ സ്‌പെയിനിലേക്ക് മടങ്ങുകയായിരുന്നു.

 

Top