സ്പാനിഷ് ലാലിഗയില്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ലഗാനസിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് തകര്‍ത്തത്. കരിം ബെന്‍സേമയുടെ ഇരട്ടഗോളുകളാണ് റയലിന്റെ വിജയത്തിനു തിളക്കം കൂട്ടിയത്. 17ാം മിനിറ്റില്‍ ഗാരത് ബെയിലിലൂടെയാണ് റയല്‍ ലീഡ് നേടിയത്. എന്നാല്‍ ആറു മിനിറ്റിനുള്ളില്‍ പെനാല്‍റ്റി ഗോളിലൂടെ ലഗാനസ് സമനിലഗോള്‍ നേടിയത്.

ആദ്യ പകുതി ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ റയല്‍ ലീഡ് നേടി. ബെന്‍സേമയായിരുന്നു സ്‌കോറര്‍. 61-ാം മിനിറ്റില്‍ ബെന്‍സേമ രണ്ടാം ഗോളും നേടിയതോടെയാണ്‌ റയലിന്റെ ലീഡ് ഇരട്ടിയായത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റെണാള്‍ഡോ യുവന്റസിലേക്കു പോയശേഷം തുടര്‍ച്ചയായ മത്സരങ്ങളില്‍ ബെയിലും ബെന്‍സേമയും തിളങ്ങുന്നുണ്ട്. തുടര്‍ച്ചയായ ഏഴ-ാം ലാലിഗ മത്സരത്തിലാണ് ബെയില്‍ ഗോള്‍ നേടുന്നത്. സീസണില്‍ നാലു കളികളില്‍ നിന്ന് അഞ്ചു ഗോളാണ് ബെന്‍സേമ നേടിയെടുത്തത്.

Top