സ്പാനിഷ് ലീഗ്, റയല്‍ മാഡ്രിഡ്-ലവാന്ത സമനില കുരുക്കില്‍

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ലവാന്തയുടെ സമനിലകുരുക്ക്.

റയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

വിജയ പ്രതീക്ഷയുമായിറങ്ങിയ റയലിന് ഞെട്ടിച്ച് ലവാന്തയാണ് ആദ്യം ലീഡെടുത്തത്.

12-ാം മിനിറ്റില്‍ ലോപസ് അല്‍വാരസിലൂടെ ലവാന്ത മുന്നിലെത്തി. എന്നാല്‍ 36 മിനിറ്റില്‍ ലൂക്കാസ് വാസ്ഗസിലൂടെ റയല്‍ സമനിലപിടിച്ചു. രണ്ടാം പകുതിയില്‍ ജയത്തിനായി റയല്‍ ആഞ്ഞുപിടിച്ചെങ്കിലും ലവാന്ത പ്രതിരോധം മറികടക്കാനായില്ല. 89-ാം മിനിറ്റില്‍ മാര്‍സലോ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തുപോയതും റയലിന് തിരിച്ചടിയായി.

Top