സ്പാനിഷ് ലീഗ് മത്സരം: ഇരട്ട ഗോള്‍ അടിച്ച് മെസ്സി, ബാഴ്സലോണയ്ക്ക് ജയം

MESSIII

ബാഴ്സലോണ: സ്പാനിഷ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇന്ന് നടന്ന എസ്പാനിയോളിനെതിരായ മത്സരത്തില്‍ ബാഴ്സലോണയ്ക്ക് ജയം. ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളിലാണ് ടീം വിജയം നേടിയത്. രണ്ടാം പകുതിയില്‍ നേടിയ എതിരില്ലാത്ത രണ്ട് ഗോളിനാണ് വിജയം നേടാനായത്.

എസ്പാനിയോളിനെതിരായ ജയത്തോടെ ബാഴ്സ ലീഗിലെ ഒന്നാം സ്ഥാനത്തിന്റെ ലീഡ് 13 പോയിന്റായി കൂട്ടി. മറ്റ് മല്‍സരങ്ങളില്‍ ഗെറ്റാഫെ ലെഗനീസിനോട് 0-2 നാണ് തോല്‍വി ഏറ്റുവാങ്ങിയത്.

ജിറോണാ-അത്‌ലറ്റിക്ക് ക്ലബ്ബ് മല്‍സരത്തില്‍ അത്‌ലറ്റിക്ക് 2-1ന് ജയിച്ചു. പോയിന്റ് നിലയില്‍ ബാഴ്സലോണ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്ത് അത്‌ലറ്റിക്കോ മാഡ്രിഡാണുളളത്. റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തും ഗെറ്റാഫെ നാലാം സ്ഥാനത്തുമാണുള്ളത്.

Top