സ്പാനിഷ് ലീഗ്; ബാഴ്സലോണ ഗ്രനാഡക്കെതിരെ ഇന്നിറങ്ങും

ക്യാമ്പ് നൂ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബാഴ്സലോണ ഇന്നിറങ്ങും. മുപ്പത്തിമൂന്നാം റൗണ്ടില്‍ ഗ്രനാഡയാണ് ബാഴ്സയുടെ എതിരാളികള്‍.

രാത്രി പത്തരയ്ക്ക് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ അത്ലറ്റിക്കോ മാഡ്രിഡിനെയും റയല്‍ മാഡ്രിഡിനെയും മറികടന്ന് ബാഴ്സയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താം.

നിലവില്‍ 71 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ. 73 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്താണ്. സീസണിലെ ശേഷിക്കുന്ന ആറ് കളിയും ജയിച്ചാല്‍ ബാഴ്സലോണയ്ക്ക് സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കാം.

 

Top