ലാലിഗ മത്സരങ്ങള്‍ ജൂണ്‍ 11 മുതല്‍; ബാര്‍സ മയ്യോര്‍ക്കയേയും റയല്‍ ഐബറിനേയും എതിരിടും

ബാര്‍സിലോന കോവിഡ് ഭീതി കാരണം നിര്‍ത്തിവെച്ച സ്പാനിഷ് ഫുട്ബോള്‍ ലീഗ് ‘ലാ ലിഗ’ പുനരാരംഭിക്കുമ്പോള്‍ ബാഴ്സലോണ റയല്‍ മലോര്‍ക്കയെ എതിരിടും.റയല്‍ മഡ്രിഡ് ഐബറയേയും എതിരിടും.

ജൂണ്‍ 11 -ന് (വ്യാഴം) രാത്രി പത്തു മണിക്ക് സെവിയ്യ- ഡെര്‍ബിയോടെ ലാ ലിഗയ്ക്ക് തുടക്കമാവും. 13ന് മയ്യോര്‍ക്കയുടെ മൈതാനത്തിലാണ് ബാര്‍സയുടെ കളി. റയല്‍ മഡ്രിഡ് 14ന് ഹോം ഗ്രൗണ്ടില്‍ ഐബറിനെ നേരിടും.നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ബാഴ്സലോണയുള്ളത്.
16ന് ഹോം ഗ്രൗണ്ടില്‍ ബാര്‍സിലോന ലെഗാനസിനെയും 18ന് റയല്‍ വലന്‍സിയയെയും നേരിടും.

റയല്‍ മഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെര്‍ണബ്യൂവില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍, ബി ടീമിന്റെ ആല്‍ഫ്രഡ് ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍. കാണികള്‍ക്കു പ്രവേശനം ഇല്ലാത്തതിനാലാണ് ഈ മാറ്റം.

ജൂണ്‍ 16 -ന് (ചൊവ്വ) ബാഴ്സലോണ – ലെഗാനെസ്, ജൂണ്‍ 18 -ന് (വ്യാഴം) റയല്‍ മഡ്രിഡ് – വലന്‍സിയ മത്സരങ്ങളും നടക്കാനിരിപ്പുണ്ട്. ജൂലായ് 1 -ന് (ബുധന്‍) നിശ്ചയിച്ചിരിക്കുന്ന ബാഴ്സലോണ – അത്ലറ്റികോ മഡ്രിഡ് മത്സരം ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

27 കളിയില്‍ 58 പോയിന്റുമായി ബാര്‍സയാണ് ലീഗില്‍ ഒന്നാമത്. റയലിന് 56 പോയിന്റ്. സെവിയ്യ (47), സോസിദാദ് (46), ഗെറ്റാഫെ (46) എന്നിവയാണ് യഥാക്രമം 3 മുതല്‍ 5 വരെ സ്ഥാനങ്ങളില്‍.

Top