സ്പാനിഷ് ലാ ലിഗ ഫുട്‌ബോള്‍; മെസ്സിയുടെ നാലുഗോളില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ അയ്ബറിനെ ബാഴ്‌സലോണ 5-0 ത്തിനാണ് തോല്‍പ്പിച്ചത്.

ലയണല്‍ മെസ്സി നാലുഗോളടിച്ചാണ് ബാഴ്‌സലോണ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ്. 4, 37 40, 87 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. 89ാം മിനിറ്റില്‍ മറ്റൊരുഗോള്‍ ആര്‍തര്‍ നേടി.

ഇതോടെ, ലാ ലിഗ പോയന്റ് പട്ടികയില്‍ ബാഴ്‌സലോണ ഒന്നാംസ്ഥാനത്തേക്ക് കയറി. 25 കളിയില്‍ ബാഴ്‌സയ്ക്ക് 55 പോയന്റും 24 മത്സരം കളിച്ച റയലിന് 53 പോയന്റുമാണ്.

Top