സ്പാനിഷ് കിംഗ്സ് കപ്പ് ബാഴ്സയ്ക്ക്

സെവിയ്യ: ലിയോണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ ബാഴ്സലോണ സ്പാനിഷ് കിംഗ്‌സ് കപ്പ് ജേതാക്കളായി. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബാഴ്സയുടെ കിരീടധാരണം.

കിംഗ്‌സ് കപ്പില്‍ ബാഴ്സയുടെ 31-ാം കിരീടമാണിത്. അവസാന ഏഴില്‍ അഞ്ച് കിരീടങ്ങളും പാളയത്തിലെത്തിക്കാനും സ്പാനിഷ് വമ്പന്‍മാര്‍ക്കായി.

പന്തടക്കത്തിലും ആക്രമണത്തിലും ഏറെ മുന്നിട്ടുനിന്നാണ് ബാഴ്സയുടെ അനായാസ വിജയം. അറുപതാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനാണ് ആദ്യ ഗോള്‍ നേടിയത്. 63-ാം മിനിറ്റില്‍ ഡിജോംഗ് ലീഡ് ഉയര്‍ത്തി. ശേഷം 68, 72 മിനിറ്റുകളിലായിരുന്നു മെസിയുടെ ഇരട്ട പ്രഹരം.

 

 

Top