സ്പാനീഷ് ഗ്രാൻഡ് പ്രീയിൽ ലൂയിസ് ഹാമിൽട്ടണ്‍ ചാമ്പ്യന്‍

മാഡ്രിഡ്: സ്പാനീഷ് ഗ്രാൻഡ് പ്രീയിൽ ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടണ്‍ ചാമ്പ്യന്‍. സീസണിൽ ഹാമിൽട്ടണിന്റെ രണ്ടാം ജയമാണിത്.

ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ രണ്ടാം സ്ഥാനവും റെഡ്ബുള്ളിന്റെ ഡാനിയൽ റിക്കാർഡോ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഈ വിജയത്തോടെ 98 പോയിന്റോടെ ഹാമിൽട്ടണ്‍ ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തി.

104 പോയിന്റോടെ ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റലാണ് ഒന്നാമത്.

Top