സ്പാനിഷ് ഫുട്‌ബോള്‍ താരം സെര്‍ജിയോ റാമോസ് ഇനി പിഎസ്ജിയില്‍

പാരീസ്: സ്പാനിഷ് പ്രതിരോധ താരം സെര്‍ജിയോ റാമോസ് ഫ്രഞ്ച് ലീഗ് ടീമായ പിഎസ്ജി ചേര്‍ന്നു. ലാ ലിഗ ടീമായ റയല്‍ മാഡ്രിഡില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറിലാണ് റാമോസ് പിഎസ്ജിയിലെത്തിയത്. കഴിഞ്ഞ മാസമാണ് റാമോസ് റയല്‍ മാഡ്രിഡ് വിട്ടത്. പുതിയ കരാര്‍ ഒപ്പുവയക്കാത്ത സാഹചര്യത്തിലാണ് റയല്‍ വിട്ടത്. പതിനാറ് വര്‍ഷം റയല്‍ മാഡ്രിഡിനായി പന്ത് തട്ടി. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് ലാ ലിഗ ട്രോഫിയും റയലിന് നേടിക്കൊടുത്തു.

മുപ്പത്തിയഞ്ചുവയസുകാരനായ റാമോസ് പിഎസ്ജിയുമായി രണ്ട് വര്‍ഷത്തെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്ന് സ്വയം തെളിയിച്ച ടീമാണ് പിഎസ്ജി എന്നും. കൂടുതല്‍ ട്രോഫികള്‍ നേടാന്‍ പിഎസ്ജിയെ സഹായിക്കുമെന്നും റാമോസ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഏറെ സമയവും റാമോസ് പരിക്കിന്റെ പിടിയിലായിരുന്നു. യൂറോ 2020 നുള്ള സ്പാനിഷ് ടീമിലും ഇടം കിട്ടിയില്ല.

Top