അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും വിരമിച്ച് സ്‌പെയിന്‍ താരം ഡേവിഡ് സില്‍വ

ന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നതായി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വ. 125 മത്സരങ്ങളില്‍ നിന്നായി 35 ഗോളുകള്‍ സില്‍വ എടുത്തിട്ടുണ്ട്.

12 വര്‍ഷമായി സ്‌പെയിനിന്റെ ദേശീയ ടീമിലുള്ള താരത്തെ സ്‌പെയിനിലെ ലയണല്‍ മെസ്സി എന്നാണ് മുന്‍ കോച്ച് വിസെന്റ് ഡെല്‍ ബോസ്‌ക് വിശേഷിപ്പിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റി താരമായ ഡേവിഡ് സില്‍വ 2010 ലോകകപ്പ് നേടിയ ടീമിന്റെയും, 2008, 2012 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ടീമിന്റെയും ഭാഗമായിട്ടുണ്ട്. തന്നെ ഒരു ഫുട്‌ബോളര്‍ ആക്കിയ ദേശീയ ടീമില്‍ നിന്നും വിരമിക്കുന്നതിന് വിഷമമുണ്ടെന്നും. തന്റെ കരിയറിലെ ഏറ്റവും പ്രധാന തിരുമാനം എടുക്കുന്നത് വളരം വിഷമം പിടിച്ച കാര്യമായിരുന്നു എന്നും 32 കാരനായ താരം വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം സ്‌പെയിന്‍ പ്രതിരോധ താരം ജെറാഡ് പിക്വെ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സില്‍വയുടെ പ്രഖ്യാപനം.

Top