‘അണ്ടര്‍ 17 ലോകകപ്പ് ‘ കൊച്ചിയില്‍ ഇന്ന് സ്‌പെയിന്‍ ഇറാനെ നേരിടും

ണ്ടര്‍17 ലോകകപ്പ് മൂന്ന്, നാല് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് കൊച്ചിയില്‍ നടക്കും.

വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന മത്സരത്തില്‍ സ്‌പെയിന്‍ ഇറാനെയാണ് നേരിടുന്നത്.

കരുത്തന്‍മാരായ ഫ്രാന്‍സിനെ തറപറ്റിച്ചാണ് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ ഇടം നേടിയത്.

മെക്‌സിക്കോയെ മറികടന്നാണ് ഏഷ്യന്‍ ശക്തികളായ ഇറാന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബ്രസീല്‍-ജര്‍മനി പോരാട്ടം രാത്രി എട്ടിന് നടക്കും.

ഈ നാലാം ക്വാര്‍ട്ടര്‍ പോരാട്ടത്തിന് വേദിയാകുന്നത് കൊല്‍ക്കത്തയിലെ സ്ലട്ട് ലേക്ക് സ്റ്റേഡിയമാണ്.

ബ്രസീലും ജര്‍മ്മനിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രതീക്ഷിക്കുന്നത് ഒരു സോക്കര്‍ യുദ്ധം തന്നെയാണ്.

Top