യൂറോകപ്പിനുള്ള സ്‌പെയിന്‍ ടീമിനെ പ്രഖ്യാപിച്ചു; റാമോസ് പുറത്ത്

മഡ്രിഡ്: ജൂണ്‍ 12 ന് ആരംഭിക്കുന്ന യൂറോകപ്പിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ലൂയിസ് എന്റിക്കാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമിന്റെ മുന്‍ മുന്‍ നായകനും പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകവുമായ സെര്‍ജിയോ റാമോസ പരുക്കു കാരണം ടീമിന് പുറത്തായി. പരിക്ക് വിടാതെ പിന്തുടര്‍ന്ന റാമോസ് റയല്‍ മഡ്രിഡിനായി വെറും അഞ്ചുതവണ മാത്രമാണ് കളത്തിലിറങ്ങിയിരുന്നത്.

ജനുവരില്‍ മുതല്‍ റാമോസ് കഠിനാധ്വാനം ചെയ്‌തെങ്കിലും അദ്ദേഹം കളിക്കാന്‍ പ്രാപ്തനല്ലെന്ന് കോച്ച് പ്രതികരിച്ചത്. സ്‌പെയിന്‍ രണ്ട് തവണ യൂറോകപ്പ് ചാമ്പ്യന്‍മാരായപ്പോഴും ലോകചാമ്പ്യന്‍മാരായപ്പോഴും റാമോസ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ജൂണ്‍ 12 മുതല്‍ യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലാണ് യൂറോകപ്പ് മത്സരങ്ങള്‍ അരങ്ങേറുക. നിലവിലെ ചാമ്പ്യന്‍മാര്‍ പോര്‍ച്ചുഗലാണ്.

സ്പാനിഷ് ടീം:

ഗോള്‍കീപ്പര്‍മാര്‍: ഡേവിഡ് ഡിഹിയ, ഉനൈ സൈമണ്‍, റോബര്‍ട്ട് സാഞ്ചസ്

പ്രതിരോധം: ജോര്‍ഡി ആല്‍ബ, പോ ടോറസ്, ഗയ, ലപോര്‍ട്ടെ, എറിക് ഗാര്‍സ്യ, ഡിയഗോ ലോറെന്റ, അസ്പിലിക്വറ്റ, മാര്‍കോസ് ലോറന്റ

മധ്യനിര: സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ്, റോഡ്രി, തിയാഗോ, പെട്രി, കോകെ, ഫാബിയന്‍,

മുന്നേറ്റം: ഡാനി ഒല്‍മോ, മൈകല്‍ ഒയര്‍സബല്‍, ജെറാര്‍ഡ് മൊറേനോ, അല്‍വാരോ മൊറാട്ട, ഫെറന്‍ ടോറസ്, അദമ ട്രോറോ, പാേബ്ലാ സറാബിയ

Top