കാറ്റലോണിയയുടെ സ്വാതന്ത്ര്യം സ്‌പെയിന്‍ അംഗീകരിക്കണമെന്ന് കാര്‍ലസ് പ്യൂഡ്‌മോണ്ട്

ബാഴ്‌സലോണ: കാറ്റലോണിയയുടെ സ്വാതന്ത്ര്യം സ്‌പെയിന്‍ അംഗീകരിക്കണമെന്ന് കാറ്റലോണിയ പ്രാദേശിക ഭരണകൂടം.

റീജണല്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി കാര്‍ലസ് പ്യൂഡ്‌മോണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാറ്റലോണിയ സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയാണ്.

എന്നാല്‍ സ്‌പെയിനുമായി കൂടിയാലോചനകളിലൂടെ പ്രശ്‌നപരിഹാരത്തിനാണ് ആദ്യ ശ്രമമെന്നും പ്യൂഡ്‌മോണ്ട് പറഞ്ഞു.

ഞായറാഴ്ചത്തെ ഹിതപരിശോധനയില്‍ വോട്ടുചെയ്ത 90ശതമാനം പേരും കാറ്റലോണിയ സ്‌പെയിനുമായുള്ള ബന്ധം വേര്‍പെടുത്തി സ്വതന്ത്ര രാജ്യമാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 226 ലക്ഷംപേര്‍(42.3ശതമാനം) പേര്‍ വോട്ടുചെയ്‌തെന്നു കാറ്റലോണിയ ഭരണകൂടം അറിയിച്ചു. ഇതില്‍ 202 ലക്ഷം പേര്‍ സ്വാത ന്ത്ര്യത്തിന് അനുകൂലമായി വോട്ടുചെയ്തു.

Top