spain gas cylinder blast

മാഡ്രിഡ്: സ്‌പെയിനില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് 70 പേര്‍ക്ക് പരിക്ക്. സ്‌പെയിനിലെ മലാഗ നഗരത്തിലാണ് സംഭവം നടന്നത്.

ഇവിടുത്തെ ഒരു കഫേയിലാണ് ഗ്യാസ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

പൊട്ടിത്തെറിക്കുന്നതിനു മിനിറ്റുകള്‍ മുന്‍പ് കഫേയിലെ ഷെഫ് അപകടമുന്നറിയിപ്പു നല്‍കി അലാറം മുഴക്കിയിരുന്നുവെന്നും വിവരങ്ങളുണ്ട്.

പരിക്കേറ്റവരെ പോലീസ് വാഹനങ്ങളിലും മറ്റുമാണ് ആശുപത്രികളിലെത്തിച്ചത്.

Top